Kerala Police (Mounted Police Unit) Recruitment 2023: Apply Online for Police Constable Mounted Police Vacancies

Discover Exciting Opportunities with Kerala Police Mounted Police Recruitment 2023! Join as a Police Constable Mounted Police and kickstart your rewar

കേരള പോലീസിന്റെ അശ്വാരൂഢ സേനയിൽ അവസരം

Kerala Police Mounted Police Constable Recruitment 2023: കേരള പോലീസിന്റെ അശ്വാരൂഢ സേനയായിലേക്ക് ആദ്യമായി കേരള പി എസ് സി റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള പോലീസിന്റെ Mounted Police Unit എന്താണെന്നും അതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്നും താഴെ വിശദമായി നൽകിയിട്ടുണ്ട്.

What is Kerala Police Mounted Police Recruitment 2023?

കേരള തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരള പോലീസിന്റെ തന്നെ സേന വിഭാഗമാണ് അശ്വാരൂഢ സേന. 1880-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവാണ് ഇത് സ്ഥാപിച്ചത്. മൗണ്ടഡ് പോലീസ് യൂണിറ്റ് മുമ്പ് രാജപ്രമുഖയുടെ ബോഡി ഗാർഡുകൾ എന്നറിയപ്പെട്ടിരുന്നു. പിന്നീട് അത് മൗണ്ടഡ് പോലീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അക്കാരുടെ സേനയിൽ 65 അംഗങ്ങളും 25 കുതിരകളുമാണ് ഉള്ളത്.

 ക്രമസമാധാന പരിപാലനം, ഓണാഘോഷം, മറ്റ് സർക്കാർ പരിപാടികൾ എന്നിവക്കു വേണ്ടിയാണ് മൗണ്ട് പോലീസ് ഇറങ്ങുന്നത്.

Kerala Police Mounted Police Recruitment 2023 Latest Notification Details

› ഡിപ്പാർട്ട്മെന്റ്: Kerala Police (Mounted Police Unit)
› തസ്തിക: Police Constable (Mounted Police)
› കാറ്റകറി നമ്പർ: 248/2023
› അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
› ആകെ ഒഴിവുകൾ: 14
› അപേക്ഷ ആരംഭിക്കുന്നത്: 2023 സെപ്റ്റംബർ 15
› അവസാന തീയതി: 2023 ഒക്ടോബർ 18

Read More: ആർമി ഹെഡ് കോട്ടേഴ്സിൽ ജോലി നേടാം; യോഗ്യത SSLC

Kerala Police Mounted Police Recruitment 2023 Salary Details

കേരള പിഎസ്സി Police Constable (Mounted Police) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 31,100 രൂപ മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.

 ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ മെഡിസെപ്പ്, PF, ബോണസ്.. തുടങ്ങിയ എല്ലാം ലഭിക്കും. കൂടാതെ യോഗ്യതയ്ക്ക് അനുസരിച്ച് പ്രമോഷനും.

Kerala Police Mounted Police Recruitment 2023 Vacancy Details

കേരള പോലീസിലെ മൗണ്ടഡ് പോലീസ് റിക്രൂട്ട്മെന്റ് വഴി Police Constable (Mounted Police) തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ 14 ഒഴിവുകളാണ് ഉള്ളത്. 

Kerala Police Mounted Police Recruitment 2023 Age Limit Details

18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി, ഉദ്യോഗാർത്ഥികൾ 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സും, വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സുമാണ് പ്രായപരിധി.

Read More: എസ്ബിഐയിൽ ബിരുദധാരികൾക്ക് അവസരം

Kerala Police Mounted Police Recruitment 2023 Educational Qualifications

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. സംസ്ഥാന/കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ/സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയോ കീഴിലുള്ള രജിസ്‌ട്രേഷൻ ഉള്ള സ്ഥാപനത്തിൽ നിന്നും സ്‌പോർട്‌സ് ക്ലബ്ബിൽ നിന്നും കുതിര സവാരിയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകൾ

› ഉയരം: കുറഞ്ഞത് 168 സെന്റീമീറ്റർ

› നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം)

ശ്രദ്ധിക്കുക: SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെന്റീമീറ്റർ ഉയരവും 76-81 സെന്റീമീറ്റർ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും.

© കാഴ്ച ശക്തി

› ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.

› വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടെയോ മോർബിട് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.

› മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കും.

Physical Efficiency Test

Events Minimum Standards of Efficiency
100 Metres Run 14 Seconds
High Jump 132.20 cm
Long Jump 457.20 cm
Putting the Shot (7264 gms) 609.60 cM
Throwing the Cricket Ball 6096 cm
Rope Climbing (only with hands) 365.80 cm
Pull ups or chinning 8 times
1500 Metres Run 5 Minutes & 44 seconds

Kerala Police Mounted Police Recruitment 2023 Selection Procedure

› OMR പരീക്ഷ
› മെഡിക്കൽ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

Read More: Indian Navy Tradesman Mate Recruitment 2023: Apply Online for 362 Vacancies 

How to Apply Kerala Police Mounted Police Recruitment 2023?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '248/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Discover Exciting Opportunities with Kerala Police Mounted Police Recruitment 2023! Join as a Police Constable Mounted Police and kickstart your rewarding career. Apply now!

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain