നാളികേര ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസർ ഒഴിവ് - ഇന്റർവ്യൂ 22ന്

Coconut Research Station, Balaramapuram recruitment 2024: the coconut Research Station applications are invited farm Officer grade II posts. Kerala Jo
Cocunut Research Station Interview,Balaramapuramകേരള കാർഷിക സർവകലാശാലയുടെ ബലരാമപുരം, കട്ടച്ചൽകുഴി നാളികേര ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഡീറ്റെയിൽസ് വായിച്ച് മനസ്സിലാക്കിയശേഷം ഇന്റർവ്യൂവിന് ഹാജരാവുക.

ഒഴിവുകൾ

ഫാം ഓഫീസർ ഗ്രേഡ് II പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്.

പ്രായപരിധി

36 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

1) ബി.എസ്.സി അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ - കെ.എ.യു അംഗീകരിച്ചത്
2) സർവകലാശാല/സർക്കാർ/അർധ സർക്കാർ/ഐ.സി.എ.ആർ സ്ഥാപനങ്ങളിലെ ഫാമുകളിലെ പ്രവർത്തി പരിചയം.

ശമ്പളം

ഫാം ഓഫീസർ ഗ്രേഡ് II പോസ്റ്റിൽ ജോലി ലഭിക്കുന്നവർക്ക് പ്രതിദിന വേദന നിരക്കായി 955 രൂപ എന്ന നിരക്കിൽ ഒരുമാസം പരമാവധി 25,785 രൂപ ശമ്പളമായി ലഭിക്കും.

നിബന്ധനകളും വ്യവസ്ഥകളും

  1. നിയമനം പൂർണ്ണമായും താൽക്കാലികവും, ദിവസ വേതനാടിസ്ഥാനത്തിലുമായിരിക്കും,
  2. നിയമനം ലഭിക്കുന്ന വ്യക്തിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതിനുളള പൂർണ്ണാധികാരം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
  3. ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കോ പങ്കെടുക്കുന്നതിന് TA/DA-യ്ക്ക് അർഹതയുണ്ടായിരിക്കില്ല.
  4. ഈ സേവനത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം സ്വീകരിക്കാനല്ലാതെ ജോലിയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയ്ക്ക് സർവകലാശാലയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ, അവകാശങ്ങൾക്കോ അർഹതയുണ്ടായിരിക്കുന്നതല്ല.

ഇന്റർവ്യൂ

താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 22.04.2024-5 രാവിലെ 10.00 മണിക്ക് നടത്തുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഉദ്ദ്യോഗാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ആവശ്യമെന്ന് കണ്ടാൽ എഴുത്ത് പരീക്ഷ നടത്തുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. (രാവിലെ 10.00 മണി മുതൽ 5.00 മണി വരെ) 0471-2400621.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain