പ്ലസ് ടു ഉണ്ടോ? കോഴിക്കോട് IIMK യിൽ ഓഫീസ് അറ്റൻഡന്റ് ജോലി

Indian Institute of Management Kozhikode Office Attender Job Vacancy: Indian Institute of Management applications are invited for various vacancies
IIMK Office Attender

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ 4 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

◐ തസ്തിക: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

◐ ശമ്പളം: മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18000 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.

◐ പ്രായപരിധി: പരമാവധി 28 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

◐ യോഗ്യത: +2 പാസ്സ് അല്ലെങ്കിൽ തത്തുല്യം, ഓഫീസിൽ 2 വർഷത്തെ പ്രവർത്തി പരിചയം, കമ്പ്യൂട്ടർ & MS office നെ പറ്റിയുള്ള അറിവ്

◐ ഒഴിവുകൾ: ആകെ 1 ഒഴിവാണ് ഇപ്പോൾ നിലവിലുള്ളത്.

◐ തിരഞ്ഞെടുപ്പ് പ്രക്രിയ: വീഡിയോ കോൺഫ്രൻസ് വഴി നടത്തുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

◐ അപേക്ഷിക്കേണ്ട വിധം: യോഗ്യതയുള്ളവർ 2024 ഏപ്രിൽ 4 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain